മൂന്നാം സെമസ്റ്റർ എംഎഡ് പരീക്ഷകൾ ഡിസംബർ 11 മുതൽ
Thursday, November 14, 2019 11:05 PM IST
മൂന്നാം സെമസ്റ്റർ എംഎഡ് (ദ്വിവത്സരം 2018 അഡ്മിഷൻ റഗുലർ/2018നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 11 മുതൽ തുടങ്ങും. 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾ ഡിസംബർ ആറു മുതൽ തുടങ്ങും. 21 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിനു കീഴിലുള്ള സ്ഥാപനങ്ങളിലെയും മൂന്നാം സെമസ്റ്റർ ബിഎഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ/2018നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷ ഡിസംബർ ഒന്പതിനു നടക്കും. 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (20132016 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബിഎസ്സി സൈബർ ഫോറൻസിക് (20142018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ 27 മുതൽ ആരംഭിക്കും.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എംഎഡ് സ്പെഷൽ എഡ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 18നു മൂവാറ്റുപുഴ നിർമലസദൻ ട്രെയിനിംഗ് കോളജ് ഫോർ സ്പെഷൽ എഡ്യുക്കേഷനിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
ഒന്നാം സെമസ്റ്റർ എംബിഎ (2019 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി 15 മുതൽ 20 വരെ വിവിധ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
യൂണിയൻ തെരഞ്ഞെടുപ്പ്
യൂണിവേഴ്സിറ്റി യൂണിയൻ 20182019 എക്സിക്യൂട്ടീവ് കമ്മിറ്റി, അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കു നടത്തുന്ന തെരഞ്ഞെടുപ്പിന്റെ ഉപവരണാധികാരികളായി ബാബുരാജ് എ. വാരിയർ, ഡെപ്യൂട്ടി രജിസ്ട്രാർ 2 (അക്കാദമിക്), ജെസി ജോണ്, അസിസ്റ്റന്റ് രജിസ്ട്രാർ 2 (അക്കാദമിക്) എന്നിവരെ നിയമിച്ചു.