ബിആർക് വൈവാവോസി മാറ്റി
Sunday, February 23, 2020 1:03 AM IST
24, 25 തീയതികളിൽ നടത്താനിരുന്ന പത്താം സെമസ്റ്റർ ബിആർക് (സപ്ലിമെന്ററി) തീസിസ് മൂല്യനിർണയവും വൈവാവോസിയും മാറ്റി. പുതുക്കിയ തീയതി പിന്നീട്.
പരീക്ഷ മാറ്റി
ഫെബ്രുവരി 24ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബിടെക് (2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്സി ചാൻസ്) മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് എന്ന പേപ്പറിന്റെ പരീക്ഷ മാർച്ച് രണ്ടിനു നടക്കും. പരീക്ഷ സമയം, കേന്ദ്രം എന്നിവയ്ക്കു മാറ്റമില്ല.
28 വരെ പത്രിക പിൻവലിക്കാം
എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനു വിവിധ നിയോജകമണ്ഡലങ്ങളിൽനിന്നു ലഭിച്ച സാധുവായ നാമനിർദേശ പത്രികകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. നാമനിർദേശപത്രിക 28ന് രാവിലെ 11.30 വരെ പിൻവലിക്കാം.