കേരള സർവകലാശാല എംഫിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Saturday, October 17, 2020 9:32 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ പഠന വകുപ്പുകൾ, യൂണിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ്, എൽഎൻസിപിഇ എന്നിവിടങ്ങളിലേക്കുള്ള 202021 അധ്യയന വർഷത്തെ എംഫിൽ പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2020 ഒക്ടോബർ 28. പ്രവേശന പരീക്ഷ 2020 നവംബർ ആറിന് ആരംഭിക്കും. വിശദവിവരം admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.