ആറാം സെമസ്റ്റർ യുജി പ്രത്യേക പരീക്ഷയ്ക്ക് 26 വരെ അപേക്ഷിക്കാം
Tuesday, October 20, 2020 10:20 PM IST
മാർച്ച് 16, 18 തീയതികളിൽ നടത്തിയ ആറാം സെമസ്റ്റർ യുജി (റഗുലർ/പ്രൈവറ്റ്) പരീക്ഷ കോവിഡ് 19 നിയന്ത്രണം മൂലം എഴുതാൻ കഴിയാത്തവർക്കായി പ്രത്യേക പരീക്ഷ നടത്തുന്നു. സർവകലാശാല വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോമിലെ പരീക്ഷകേന്ദ്രം തെരഞ്ഞെടുത്ത് 26ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർഥികളും പരീക്ഷയെഴുതിയ വിദ്യാർഥികളും പ്രത്യേക പരീക്ഷയെഴുതാൻ അർഹരല്ല. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിൽ പരീക്ഷയെഴുതണം
ഒക്ടോബർ മുതൽ പ്രസിദ്ധീകരിച്ച പരീക്ഷവിജ്ഞാപനപ്രകാരമുള്ള (പുനഃക്രമീകരിച്ചത് ഉൾപ്പെടെ) പരീക്ഷകൾക്ക് വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷകേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. മറ്റു പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കുന്നതല്ല.