ദേശീയോദ്ഗ്രഥന വാരാചരണം
Thursday, November 12, 2020 11:02 PM IST
കോട്ടയം: ക്വാമി ഏകതാ വാരത്തിന്റെ ഭാഗമായി എംജി സർവകലാശാലയിൽ 19 മുതൽ 25 വരെ ദേശീയോദ്ഗ്രഥന വാരാചരണം നടക്കും. 19ന് രാവിലെ 11ന് എംജി സർവകലാശാല ഭരണവിഭാഗം ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ ജീവനക്കാർ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും. മതസൗഹാർദ്ദം, ദേശസ്നേഹം, ഐക്യം എന്നിവ വളർത്തുന്നതിനുവേണ്ടിയാണ് വാരാചരണം സംഘടിപ്പിക്കുന്നത്.