എംജി യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
Friday, November 13, 2020 11:05 PM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി യുജിസിഎംഎച്ച്ആർഡി സ്ട്രെയ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്റർ സർവകലാശാല കാന്പസിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകർക്കായി ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം നടത്തുന്നു.
23 മുതൽ 29 വരെയാണ് പ്രോഗ്രാം. എന്റർപ്രെന്യൂർഷിപ്, ബിസിനസ് സ്റ്റാർട്ടപ്പ് എന്നിവയെ ഉദ്ദേശിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിനായി[email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് 17 നകം അപേക്ഷകൾ സമർപ്പിക്കാം. 9847901149.