എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി 25ന് രാവിലെ പത്തുവരെ നീട്ടി. cap.mgu.ac.in ല്‍ രജിസ്റ്റര്‍ ചെയ്യാം.ഒന്നും രണ്ടും സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ യഥാക്രമം 28നും ഓഗസ്റ്റ് ഒന്നിനും പ്രസിദ്ധീകരിക്കും.

എംഎഡ് പ്രവേശനം; അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ എംഎഡ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 22ന് മുന്‍പ് കോളജുകളുമായി ബന്ധപ്പെട്ട് സ്ഥിര പ്രവേശനം നേടണം. ഒന്നാം വര്‍ഷ എംഡ് ക്ലാസുകള്‍ 23ന് ആരംഭിക്കും.

പിജി, ബിഎഡ്; രണ്ടാം പ്രത്യേക അലോട്ട്‌മെന്റിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെന്റിന് ഇന്നു വൈകുന്നേരം വരെ ഓണ്‍ലൈനില്‍ (cap.mgu.ac.in) രജിസ്റ്റര്‍ ചെയ്യാം. മറ്റു വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും അപേക്ഷ നല്‍കാം. നിലവില്‍ പ്രവേശനം എടുത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും റദ്ദായവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. നിലവില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം എടുത്തവര്‍ പ്രത്യേക അലോട്ട്‌മെന്റില്‍ അപേക്ഷിക്കുകയും അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതിയതായി അലോട്ട് ചെയ്യപ്പെടുന്ന പ്രോഗ്രാമിലേക്ക് മാറണം. കോളജുകളിലെ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭിക്കും.ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷ നല്‍കാം.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് (സിഎസ്എസ് 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23ന് കാലടി ശ്രീശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമ്റ്റര്‍ എംഎസ്്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മേഴ്‌സി ചാന്‍സ് ജൂലൈ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് ആറു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംഎ ആനിമേഷന്‍, എംഎ ഗ്രാഫിക് ഡിസൈന്‍, എംഎ സിനിമ ആന്‍ഡ് ടെലിവിഷന്‍, എംഎ പ്രിന്റ് ആന്‍ഡ് ഇലക്ട്രോണിക് ജേര്‍ണലിസം (സിഎസ്എസ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംഎ സിഎസ്എസ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ മോഹിനിയാട്ടം, ചെണ്ട പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21 മുതല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്ററര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി ബേസിക് സയന്‍സസ് കെമിസ്ട്രി (പുതിയ സ്‌കീം2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2020, 2021 അഡ്മിഷന്‍ സപ്ലിമെന്ററി മെയ് 2025) ഫിസിക്‌സ് കോംപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷ മാറ്റി

23 ന് നടത്താനിരുന്ന മോഡല്‍ ഒന്ന് ആനുവല്‍ സ്‌കീം ബിഎ പാര്‍ട്ട്മൂന്ന് (അവസാന മേഴ്‌സി ചാന്‍സ് ഡിസംബര്‍ 2024) പ്രിന്‍സിപ്പിള്‍സ് ഓഫ് സോഷ്യോളജി (2001 മുതലുള്ള അഡ്മിഷനുകള്‍) പരീക്ഷ 30 ലേക്ക് മാറ്റി. ടൈം ടേബിള്‍ വെബ് സൈറ്റില്‍.