ജോലിക്കൊപ്പം എംജിയില്‍ എക്സിക്യുട്ടീവ് എം.ടെക് പഠിക്കാം
Monday, July 21, 2025 9:31 PM IST
ജോലി ചെയ്യുന്നവര്‍ക്ക് പോളിമെര്‍ സയന്‍സ് ആന്റ് നാനോടെക്‌നോളജിയില്‍ എംടെക് പഠനം നടത്താന്‍ അവസരമൊരുക്കി മഹാത്മാ ഗാന്ധി സര്‍വകലാശാല. സ്‌കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്റ് ടെക്‌നോളജി നടത്തുന്ന പ്രോഗ്രാമിലെ 24 സീറ്റുകളില്‍ നാലെണ്ണം വിദേശ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ജോലിയെ ബാധിക്കാത്ത രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിക്കുക.
എംഎസ്സി(നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി, ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയല്‍ സയന്‍സ്, പോളിമെര്‍ സയന്‍സ്, അല്ലെങ്കില്‍ ഏതെങ്കിലും അനുബന്ധ വിഷയം) അല്ലെങ്കില്‍ ബിടെക്(പോളിമെര്‍ എന്‍ജിനീയറിംഗ് , പോളിമെര്‍ ടെക്‌നോളജി, നാനോസയന്‍സ് ആന്റ് നാനോ ടെക്‌നോളജി, കെമിക്കല്‍ എന്‍ജിനിയറിംഗ്, കെമിക്കല്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍, ബയോ ടെക്‌നോളജി, മെറ്റീരിയല്‍ സയന്‍സ്, മെക്കാനിക്കല്‍ അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങള്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ സ്‌പോണ്‍സര്‍ഷിപ്പോടെ നോമിനേറ്റ് ചെയ്യാം. സ്‌പോണ്‍സര്‍ഷിപ്പില്ലാത്തവര്‍ക്ക് നേരിട്ട് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 30. 7012743793, 97422 93746. വെബ് സൈറ്റ്www.mgu.ac.in, www.spst.mgu.ac.in ഇമെയില്‍ [email protected]
പരീക്ഷകള്‍ മാറ്റിവച്ചു
എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും
അന്തര്‍ സര്‍വകലാശാലാ മാറ്റം;പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററില്‍ മറ്റു സര്‍വകലാശാലകളില്‍നിന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലേക്ക് മാറി പഠിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരുടെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് കോളജ് പോര്‍ട്ടലിലുള്ള ലിസ്റ്റിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കോളജുകള്‍ പരിശോധിച്ച് കൃത്യമെന്ന് ഉറപ്പുവരുത്തണം.
പി.ജി, ബി.എഡ് പ്രവേശനം;രണ്ടാം പ്രത്യേക അലോട്ട്‌മെന്റ്
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ നാളെ വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം.
മുന്‍ അലോട്ട്‌മെന്റുകളില്‍ താത്കാലിക പ്രവേശനമെടുത്ത പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരും ഈ സമയപരിധിക്കുള്ളല്‍ സ്ഥിര പ്രവേശനം നേടണം. പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും.
രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്ഥിര പ്രവേശനം മാത്രമേ അനുവദിക്കൂ. മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം എടുത്തവര്‍ക്ക് രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ നിലവിലുണ്ടായിരുന്ന അലോട്ട്‌മെന്റ് റദ്ദായിട്ടുണ്ട്.ഇവര്‍ പുതിയതായി പ്രവേശനം ലഭിച്ച കോളജില്‍ ചേരണം.
ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റുകളുടെയും എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളുടെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ പെട്ടവരും 23ന് വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം വര്‍ഷ എംഎസ്സി മെഡിക്കല്‍ മൈക്രോബയോളജി (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ മൂന്നാം മെഴ്‌സി ചാന്‍സ് ) പരീക്ഷകള്‍ ഓഗസ്റ്റ് 18ന് ആരംഭിക്കും. ഓഗസറ്റ് നാലു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഓഗസ്റ്റ് അഞ്ചു വരെയും സൂപ്പര്‍ ഫൈനോടുകൂടി ഓഗസ്റ്റ് റു വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ബിവോക്ക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (പുതിയ സ്‌കീം 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 23ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്സി ബേസിക് സയന്‍സസ് കെമിസ്ട്രി (പുതിയ സ്‌കീം2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി മെയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി പഞ്ചവത്സര ഓണേഴ്‌സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ് ഫെബ്യുവരി 2025) പരീക്ഷയുടെ ഫം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
ഒന്നാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി പഞ്ചവത്സര ഓണേഴ്‌സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എംഎസ്സി പോളിമര്‍ കെമിസ്ട്രി (2023 അഡ്മിന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംഎ, എംഎസ്സി, എംകോം (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഓഗസ്റ്റ് 18 മുതല്‍ നടക്കും.
സ്‌പോട്ട് അഡ്മിഷന്‍
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോ സയന്‍സില്‍ എംഎസ്സി ബയോഫിസിക്‌സ് പ്രോഗ്രാമില്‍ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റിലേക്ക് നാളെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി രാവിലെ 11ന് വകുപ്പ് ഓഫീസില്‍ എത്തണം. ഫോണ്‍9645414812.
വൈവ വോസി
പത്താം സെമസ്റ്റര്‍ ഐഎംസിഎ (2020 അഡ്മിഷന്‍ റഗുലര്‍, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്), പത്താം സെമസ്റ്റര്‍ ഡിഡിഎംസിഎ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷയുടെ പ്രൊജക്റ്റ് ഇവാലുവേഷന്‍ ആന്റ്വൈവ വോസി പരീക്ഷകള്‍ 28 മുതല്‍ 30 വരെ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.