എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഏകജാലക സംവിധാനം വഴി ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതുവരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും പ്രവേശനം ലഭിച്ചശേഷം റദ്ദായവര്‍ക്കും 27ന് വൈകുന്നേരം അഞ്ചുവരെ cap.mgu.ac.in ല്‍ രജിസ്റ്റര്‍ ചെയ്യാം.
ഒരു തവണ അപേക്ഷാ ഫീസ് അടച്ചവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് രജിസ്റ്റര്‍ ചെയ്യുന്നതിന് വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ പിശകുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാതിരുന്നവര്‍ക്കും പ്രവേശനം റദ്ദായവര്‍ക്കും നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുകയും ഓപ്ഷനുകള്‍ പുതുതായി നല്‍കുകയും ചെയ്യാം.
സപ്ലിമെന്ററി അലോട്ട്‌മെന്റിന് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരും പുതിയതായി ഓപ്ഷന്‍ നല്‍കണം. സ്ഥിര പ്രവേശനം എടുത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കുകയും അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതിയതായി ലഭിക്കുന്ന അലോട്ട്‌മെന്റിലേക്ക് മാറണം. ഇവരുടെ മുന്‍ പ്രവേശനം റദ്ദാകും. പിജി സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എംഎ സിഎസ്എസ്(2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ മദ്ദളം, വയലിന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 25മുതല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിഎസ്്‌സി ഫിസിക്‌സ് മോഡല്‍ ഒന്ന്, രണ്ട്, മൂന്ന് (സിബിസിഎസ് പുതിയ സ്‌കീം2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിവോക്ക് സൗണ്ട് എന്‍ജിനീയറിംഗ് (പുിയ സ്‌കീം 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് ( പുതിയ സ്‌കീം 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018അഡ്മിഷന്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ഏപ്രില്‍ 2025) ബിഎ ഭരതനാട്യം പ്രാക്ടിക്കല്‍ പരീക്ഷ നാളെ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റര്‍ എംഎസ്്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മേഴ്‌സി ചാന്‍സ് ) പരീക്ഷ 25 ന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ്് മാനേജ്‌മെന്റ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി ആക്ച്യൂരിയല്‍ സയന്‍സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എംഎ ആനിമേഷന്‍, എംഎ ഗ്രാഫിക് ഡിസൈന്‍, എംഎ സിനിമ ആന്‍ഡ് ടെലിവിഷന്‍, എംഎ പ്രിന്റ് ആന്‍ഡ് ഇലക്ട്രോണിക് ജേര്‍ണലിസം (പിജിസിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി ഹോംസയന്‍സ് ബ്രാഞ്ച് 10 (എ) ചൈല്‍ഡ് ഡെവലപ്‌മെന്റ്, ബ്രാഞ്ച് 10 (ഡി)ഫാമിലി ആന്‍ഡ് കമ്യൂണിറ്റി സയന്‍സ് (2023 അഡ്മിഷന്‍ റെഗുലര്‍, 201 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഹ്രസ്വകാല റെഗുലര്‍ പാര്‍ട്ട് ടൈം പ്രോഗ്രാം

എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് നടത്തുന്ന ഫുഡ് അനാലിസിസ് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് പിജി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ലൈഫ് സയന്‍സിലോ കെമിസ്ട്രിയിലോ ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. (www.dasp.mgu.ac.in). 8078786798, 0481 2733292.