ഓണേഴ്‌സ് ബിരുദം; ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
Saturday, July 26, 2025 10:24 PM IST
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്‌സ് ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 29ന് വൈകുന്നേരം നാലിനു മുന്‍പ് നിശ്ചിത സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ച് അലോട്ട്‌മെന്റ് മെമ്മോ കോളജില്‍ നല്‍കി പ്രവേശനം ഉറപ്പാക്കണം.
ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ സ്ഥിര പ്രവേശനം എടുക്കണം. ഇവര്‍ക്ക് താത്കാലിക പ്രവേശനത്തിന് ക്രമീകരണമില്ല. താത്കാലിക പ്രവേശനം എടുക്കുന്നവര്‍ കോളജുകളില്‍ നേരിട്ട് എത്തേണ്ടതില്ല. അലോട്ട്‌മെന്റ് മെമ്മോ ഇമെയില്‍ മുഖേന നല്‍കിയാല്‍ മതിയാകും. നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍വകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് ഉറപ്പാക്കത്തവരുടെയും അലോട്ട്മെന്റ് റദ്ദാകും. കോളജുകള്‍ പ്രവേശനം ഉറപ്പാക്കിയതിന്റെ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. പ്രവേശനം സംബന്ധിച്ച് പാരാതികളുണ്ടെങ്കില്‍ സമര്‍പ്പിക്കുന്നതിനും ഈ സ്ലിപ്പ് ആവശ്യമാണ്. ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്കും കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റുകളില്‍ നിന്നുള്ള പ്രവേശനം ഓഗസ്റ്റ് രണ്ടിനകം പൂര്‍ത്തീകരിക്കണം. താത്കാലിക പ്രവേശനമെടുക്കുന്നവര്‍ക്ക് 30ന് ഓപ്ഷനുകള്‍ പുനഃ:ക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സൗകര്യമുണ്ടാകും.
പിജി, ബിഎഡ്; സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നൂകൂടി അപേക്ഷിക്കാം
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നൂകൂടി cap.mgu.ac.in ല്‍ അപേക്ഷ നല്‍കാം. സപ്ലിമെന്ററി അലോട്ട്‌മെന്റ് 29ന് പ്രസിദ്ധീകരിക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ മൂന്നും നാലും സെമസ്റ്റര്‍ എംഎഫ്എ (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ിമെന്ററി പരീക്ഷയ്ക്ക് ഓഗസ്റ്റ് ഒന്നുവരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടെ ഓഗസ്റ്റ് നാലുവരെയും സൂപ്പര്‍ ഫൈനോടെ അഞ്ചിനും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
മൂന്നും നാലും സെമസ്റ്റര്‍ എംഎ ഫിലോസഫി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷ 30ന് എറണാകുളം മഹാരാജാസ് കോളജില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബിവോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്‌മെന്റ്, റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്പുതിയ സ്‌കീം മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ മുതല്‍ കാലടി ശ്രീശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ്, എംഎസ്്‌സി സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ്), എംഎസ്്‌സി ജിയോളജി, എംഎസ്്‌സി അനലിറ്റിക്കല്‍ കെമിസ്ട്രി (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ മലയാളം (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി ഫിസിക്‌സ് (മെറ്റീരിയല്‍ സയന്‍സ് ) തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീ അപ്പിയറന്‍സ് (2023 അഡ്മിഷന്‍ ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.