റെഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാം
Wednesday, July 30, 2025 9:39 PM IST
എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന ഡിപ്ലോമ ഇന്‍ ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി (യോഗ്യതപ്ലസ് ടു) പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ ആന്‍ഡ് ബിസിനസ് അനലിറ്റിക്‌സ് (യോഗ്യതഡിഗ്രി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 25 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്‌സൈറ്റില്‍. ഇമെയില്‍:[email protected] 8078786798, 0481 2733292
വൈവ വോസി
മൂന്നും നാലും സെമസ്റ്റര്‍ എംഎസ്്‌സി മാത്തമാറ്റിക്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ഓഗസ്റ്റ് ഒന്നിനു നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി ഇലക്ട്രോണിക്‌സ് സിഎസ്എസ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് ഒന്നിനു നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി ജിയോളജി സിഎസ്എസ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് എട്ടു മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (സിഎസ്എസ് 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് ഒന്നിന് പത്തനംതിട്ട, സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷക്ക് അപേക്ഷിക്കാം
ആറാം സെമസ്റ്റര്‍ ബി.ടെക്ക് (പുതിയ സ്‌കീം 2010 മുതലുള്ള അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഓഗസ്റ്റ് 18 മുതല്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ ബിആര്‍ക്ക് (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഓഗസ്റ്റ് 18 മുതല്‍ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി സ്‌പേസ് സയന്‍സ്, മാസ്ററര്‍ ഓഫ് സയന്‍സ് ഇന്‍ അപ്ലൈഡ് ഇലക്ട്രോണിക്‌സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി ബയോ നാനോ ടെക്‌നോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.