ലാബ് ടെക്‌നോളജിസ്റ്റ്; വാക്-ഇന്‍-ഇന്റര്‍വ്യൂ
Thursday, July 31, 2025 9:33 PM IST
സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിലെ രണ്ട് ഒഴിവുകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനത്തിനുള്ള വാക്ഇന്‍ഇന്റര്‍വ്യൂ 11ന് ഉച്ചയ്ക്ക് 12ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും. ബിഎസ്്സി എംഎല്‍ടി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രവൃത്തിപരിചയം അഭിലഷണീയം. 2025 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് പ്രായ പരിധിയില്‍ നിയമാനുസൃത ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോറവും അനുബന്ധ രേഖകളുമായി രാവിലെ 11ന് സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ എഡിഎ5 സെക്ഷനില്‍ എത്തണം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എംഎസ്്‌സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയന്‍സ്(പിജിസിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 15നു മുന്‍പ് ഓണ്‍ലൈനില്‍ അപേക്ഷിക്കണം.
മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ അനിമേഷന്‍, സിനിമ ആന്‍ഡ് ടെലിവിഷന്‍, ഗ്രാഫിക് ഡിസൈന്‍, പ്രിന്റ് ആന്‍ഡ് ഇലക്ട്രോണിക് ജേര്‍ണലിസം (2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്)പരീക്ഷകള്‍ 18 മുതല്‍ നടക്കും.
വൈവ വോസി
നാലാം സെമസ്റ്റര്‍ എംഎസ്്‌സി ബയോസ്റ്റാറ്റിസ്റ്ിക്‌സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്റ്റ്, വൈവ വോസി പരീക്ഷകള്‍ 22ന് പാലാ സെന്റ് തോമസ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബിവോക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്‌കീം മേയ് 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ 11 മുതല്‍ 14 വരെ നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.