ഓണേഴ്‌സ് ബിരുദം; ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാം
Saturday, August 2, 2025 9:35 PM IST
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുള്ള മെറിറ്റ് സീറ്റുകളില്‍ പ്രവേശനത്തിന് നാളെയും അഞ്ചിനും ഓണ്‍ലൈനില്‍ (cap.mgu.ac.in) അപേക്ഷിക്കാം. കോളജ് തലത്തില്‍ റാങ്ക് ലിസ്റ്റ് ഏഴിന് പ്രസിദ്ധീകരിക്കും. ഇതനുസരിച്ചുള്ള പ്രവേശനം ഏഴ്, എട്ട് തീയതികളില്‍ കോളജുകളില്‍ നടക്കും. നിലവില്‍ പ്രവേശനമെടുത്തവര്‍ക്ക് ഈ ഘട്ടത്തില്‍ അപേക്ഷ നല്‍കാന്‍ കഴിയില്ല.
വാക്ഇന്‍ഇന്റര്‍വ്യൂ
എംജി സര്‍വകലാശാലയില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ താത്കാലിക കരാര്‍ നിയമനത്തിനുള്ള വാക് ഇന്‍ഇന്റര്‍ വ്യൂ 11ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും. ഇ/ബി/ടി വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഫികിക്‌സ് അല്ലെങ്കില്‍ കെമിസ്ട്രി ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. .
സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ്, സ്‌കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ പഠന വകുപ്പുകളിലും ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയിലുമാണ് സേവനം. താത്പര്യമുള്ളവര്‍ യോഗ്യതാ രേഖകളുടെ സലും പകര്‍പ്പുകളും സഹിതം ഉച്ചകഴിഞ്ഞു 1.30ന് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ എഡിഎ അഞ്ച് സെക്ഷനില്‍ എത്തണം.
എംജി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്‍ഡ് റിസര്‍ച്ച ഇന്‍ ബേസിക് സയന്‍സസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ ഓപ്പണ്‍ വിഭാഗത്തിലെ ഒരൊഴിവില്‍ നിയമനത്തിനുള്ള വാക്ഇന്‍ഇന്റര്‍വ്യൂ 14ന് നടക്കും. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയിലോ തത്തുല്യ വിഷയങ്ങളിലോ എംഎസ്്‌സി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്ത് പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം 14ന് ഉച്ചകഴിഞ്ഞ് 1.30ന് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ എഡിഎ ഏഴ് സെക്ഷനില്‍ എത്തണം.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി ബോട്ടണി (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ പ്രക്ടിക്കല്‍ പരീക്ഷ അഞ്ചു മുതല്‍ നടക്കും. ടൈം ടബിള്‍ വെബ്‌സൈറ്റില്‍.
എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി പ്രോഗ്രാം ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് ഡാറ്റാ സയന്‍സ് (പുതിയ സ്‌കീം2021 അഡ്മിഷന് റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും ജൂണ്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആറു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി ബയോടെക്‌നോളജി (സിഎസ്എസ്2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ് അഞ്ചു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി മോളിക്യുലര്‍ ബയോളജി ആന്‍ഡ് ജനറ്റിക് എന്‍ജിനീയറിംഗ് (സിഎസ്എസ്2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ആറു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
മൂന്ന്, നാല് സെമസ്റ്റര്‍ എംഎഫ്എ(2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപലിമെന്ററി ജൂലൈ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏഴു മുതല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷയക്ക് അപേക്ഷിക്കം
നാലും ആറും സെമസ്റ്റര്‍ സിബിസിഎസ്എസ് (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) നാലും ആറും സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്്‌സി സൈബര്‍ ഫോറന്‍സിക്ക് (2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 29 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ സെപ്റ്റംബര്‍ ഒന്നു വരെയും സൂപ്പര്‍ ഫൈനോടെ സെപ്റ്റംബര്‍ മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎ ഹിസ്റ്ററി, ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് (2023 അഡ്മിഷന്‍ സ്‌പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studenportal.mgu.ac.in എന്ന ലിങ്കില്‍.
അഫിലിയറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി ബേസിക് സയന്‍സസ് (സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി), എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിഗ്, ഡാറ്റാ സയന്‍സ്), ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്ഇംഗ്ലീഷ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും, സപ്ലിമെന്ററിയും, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ജനുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ എഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി ബേസിക് സയന്‍സസ് (സ്റ്റാറ്റിസ്റ്റിക്‌സ് ഫിസിക്‌സ്, കെമിസ്ട്രി), എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്), ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്ഇംഗ്ലീഷ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും, സപ്ലിമെന്ററിയും ഫെബ്രുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കു 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഫെബ്രുവരി 2025) പരീക്ഷകള്‍ 13 മുതല്‍ നടക്കും.