എംജി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം.

എംബിഎ (ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്), എംകോം (ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍), എംഎ ഇംഗ്ലീഷ്, എംഎ ഇക്കണോമിക്‌സ്, ബികോം (ഓണേഴ്‌സ്) ബിബിഎ (ഓണേഴ്‌സ്), ബിഎ പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്‌സ്)എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ ജൂലൈ സെഷനില്‍ നടത്തുന്നത്.

യുജിസിയുടെ അംഗീകാരമുള്ള ഈ പ്രോഗ്രാമുകള്‍ റെഗുലര്‍ ഡിഗ്രിക്ക് തുല്യമാണ്. ലോകത്തെവിടെനിന്നും ചേര്‍ന്നു പഠിക്കാനാകും. വിവിധ കാരണങ്ങളാല്‍ കോളജില്‍ പഠിക്കാന്‍ കഴിയാതിരുന്നവര്‍ക്കും ജോലിയോടൊപ്പം പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രവേശനം നേടാം.

റെഗുലര്‍ പ്രോഗ്രാമുകള്‍ പഠിക്കുന്നതിനൊപ്പവും ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ചെയ്യാനാകും. ഓണേഴ്‌സ് ബിരുദ പഠനം നാലുവര്‍ഷമാണെങ്കിലും ആവശ്യമായ ക്രെഡിറ്റ് നേടി മൂന്നു വര്‍ഷം പൂര്‍ത്തീകരിക്കുന്നവര്‍ക്കും ബിരുദം നേടാവുന്ന രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

ലൈവ് ഇന്ററാക്ടീവ് സെഷനുകള്‍ക്കു പുറമെ റെക്കോര്‍ഡ് ചെയ്ത വീഡിയോ ക്ലാസുകളും ഇലേണിംഗ് മെറ്റീരിയലുകളും പ്രോഗ്രാമുകളില്‍ ഉപയോഗിക്കുന്നു. വീട്ടിലിരുന്ന് എഴുതാവുന്ന റിമോട്ട്‌ലി പ്രോക്ടേഡ് പരീക്ഷയാണ് നടത്തുക. അപേക്ഷകള്‍ 2025 സെപ്റ്റംബര്‍ 10 നകം ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും cdoe.mgu.ac.in സന്ദര്‍ശിക്കുക. 0481 2731010, 9188918258, 8547852326

സ്‌പോട്ട് അഡ്മിഷന്‍

മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ബിപിഇഎഡ്, ബിപിഇഎസ് പ്രോഗ്രാമുകളില്‍ മൂന്നു വീതം സീറ്റുകള്‍ ഒഴിവുണ്ട്. സര്‍വകലാശാലാ ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ എട്ടിനു രാവിലെ 7.30 ന് അസല്‍ രേഖകളുമായി എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ്് സ്‌പോര്‍ട്‌സ് സയന്‍സസില്‍ എത്തണം.
അഡ്മിഷന്‍ നടപടികളുടെ ഭാഗമായി കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ അന്നുതന്നെ നടത്തും. ഫോണ്‍ 04812733377

വാക്ഇന്‍ഇന്റര്‍വ്യൂ

എംജി സ്‍വകലാശാലയില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ ലീഡ് ഡെവലപ്പര്‍, സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ നിയമനങ്ങള്‍ക്കുള്ള വാക്ക്ഇന്‍ഇന്റര്‍വ്യൂ എട്ടിനു നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. 04812733541

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി ജിയോളജി (2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി ഫിസിക്‌സ് (മെറ്റീരിയല്‍ സയന്‍സ് സിഎസ്എസ്2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നാളെ, ഏഴ് തിയതികളില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.