കെമിക്കല്‍ സയന്‍സിലെ സമീപകാല മുന്നേറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ത്രിദിന ദേശീയ സെമിനാര്‍ 21 മുതല്‍ 23 വരെ എംജി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുക്കും. സംസ്ഥാനത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 9961958421,

എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു

എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ച് ഉത്തരവായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം 11നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ പ്രാഥമിക വോട്ടര്‍ പട്ടിക 12നും സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

സുരക്ഷാ ജീവനക്കാര്‍, അപേക്ഷിക്കാം

എംജി യൂണിവേഴ്‌സിറ്റിയില്‍ സുരക്ഷാ ജീവനക്കാരുടെ തസ്തികയില്‍ താത്കാലിക നിയമനത്തിന് 20 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വൈബ്‌സൈറ്റില്‍.

അപ്രന്‍റിസ്ഷിപ്പ്

എംജി യൂണിവേഴ്‌സിറ്റിയുടെ എംപ്ലോയീസ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോയിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ ടയര്‍നിര്‍മാണ കമ്പനിയിലേക്ക് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നതിനായി ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നു. എട്ടാം ക്ലാസ് മുതല്‍ ഡിഗ്രിവരെ വിവിധ യോഗ്യതകളുള്ള, പുരുഷന്‍മാര്‍ക്കാണ് അവസരം. പ്രായം 18 മുതല്‍ 35 വരെ. താത്പര്യമുള്ളവര്‍ ് 16ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. 04812731025, 9495628626

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എം.എസ്സി സ്റ്റാറ്റിസ്റ്റിക്‌സ് (2023 അഡ്മിഷന്‍ റഗുലര്‍ സ്‌പെഷ്യല്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കഷന്‍ ആന്റ് സ്‌പോര്‍ട്‌സ് (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷ്യല്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.