പരീക്ഷാ ഫലം
Thursday, September 11, 2025 10:02 PM IST
മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ്, എംഎസ്സി ബയോഇന്‍ഫര്‍മാറ്റിക്സ് (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുളള സ്പെഷ്യല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്സി സുവോളജി, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മെഴ്സി ചാന്‍സ് ഓഗസ്റ്റ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ തുടങ്ങും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎഫ്എ (2024 അഡ്മിഷന്‍ റഗുലര്‍ മെയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 16 മുതല്‍ തൃപ്പുണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ ഡോക്യുമെന്റഷന്‍ (2023 അഡ്മിഷന്‍ റഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഒക്ടോബര്‍ 24 മുതല്‍ നടക്കും. ഒക്ടോബര്‍ ആറു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര്‍ ഏഴു വരെയും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോബര്‍ എട്ട് വരെയും അപേക്ഷ സ്വീകരിക്കും.