ഓണ്‍ലൈന്‍ ഡിഗ്രി, പിജി; ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം
Monday, September 15, 2025 9:54 PM IST
എംജി യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ നടത്തുന്ന എംബിഎ (ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്), എംകോം (ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍), എംഎ ഇംഗ്ലിഷ്, എംഎ ഇക്കണോമിക്‌സ്, ബികോം (ഓണേഴ്‌സ്), ബിബിഎ (ഓണേഴ്‌സ്), ബിബിഎ (ഓണേഴ്‌സ്) പൊളിറ്റിക്കല്‍ സയന്‍സ് എന്നീ ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലേക്ക് ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം.
യുജിസി അംഗീകൃതവും റഗുലര്‍ ഡിഗ്രിക്കു തുല്യവുമായ ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍ പ്രായഭേദമന്യേ ലോകത്തെവിടെ നിന്നും പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും cdoe.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 04812731010, 9188918258, 8547852326
എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സുകള്‍; 20 വരെ അപേക്ഷിക്കാം
സെന്റര്‍ ഫോര്‍ ഡിസ്റ്റന്റസ് ആന്റ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ സംസ്ഥാനത്തെ ഓണേഴ്‌സ് ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സുകളിലേക്ക് 20 വരെ അപേക്ഷിക്കാം. ജര്‍മന്‍, ഫ്രഞ്ച്, തമിഴ് എന്നിവയാണ് കോഴ്‌സുകള്‍.വിദ്യാര്‍ഥികളുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന മൂന്നു ക്രെഡിറ്റുകളുള്ള ഈ കോഴ്‌സുകള്‍ക്ക് സെമസ്റ്ററിന് 1500 രൂപയാണ് ഫീസ്. ഒരേസമയം ഒന്നിലധികം കോഴ്‌സുകള്‍ ചെയ്യാനും സൗകര്യമുണ്ട്. cdoe.mgu.ac.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. 0481 2731010, 9188918258,9188918256, 8547852326.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പിജിസിഎസ്എസ് (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷ്യല്‍ റീഅപ്പിയറന്‍സ് ഏപില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
മൂന്നാം സെമസ്റ്റര്‍ എംഎ മലയാളം പിജിസിഎസ്എസ് (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷ്യല്‍ റീഅപ്പിയറന്‍സ് ഏപില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
മൂന്നും നാലും സെമസ്റ്റര്‍ എംഎഫ്എ (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുള്‍ സപ്ലിമെന്ററി ജൂലൈ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 16 മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷ തീയതി
ആറാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റഗുലര്‍, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 26 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.