ബിഎസ്സി നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സ്: ഓപ്ഷൻ സമർപ്പണം ഇന്നുകൂടി
Tuesday, July 29, 2025 10:23 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ 202526 വർഷത്തെ ബിഎസ്സി നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala. gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് വെബ്സൈറ്റിൽക്കൂടി കോളജ്/കോഴ്സ് ഓപ്ഷനുകൾ ഇന്നു വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാം.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. ഓപ്ഷൻ സമർപ്പണത്തിനായി പുതിയ നഴ്സിംഗ് കോളജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. ഇന്നുവരെ രജിസ്റ്റർ ചെയ്ത ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്മെന്റ് ഓഗസ്റ്റ് ഒന്നിനു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.