ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്പോട്ട് അഡ്മിഷൻ
Tuesday, July 29, 2025 10:24 PM IST
തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ മുഖ്യ/സപ്ലിമെന്ററി/വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശന നടപടികൾ പൂർത്തിയായതിനു ശേഷം ഓരോ സ്കൂളിലും നിലവിലുള്ള ഒഴിവുകളുടെ എണ്ണം https://admission. vhseportal.kerala.gov.in അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഇനിയും ഒഴിവുകൾ നിലവിലുള്ള സ്കൂളുകളിൽ കുട്ടികൾക്ക് പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകരുടെ മെറിറ്റ് പട്ടിക പ്രകാരം 31നു വൈകുന്നേരം നാലിനു മുന്പായി പ്രവേശനം നേടണം.