തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് പ്ര​​​കാ​​​രം 2025 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ ഫി​​​സി​​​യോ​​​ള​​​ജി കോ​​​ഴ്‌​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ് പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 1200 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി / പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 600 രൂ​​​പ​​​യു​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഇ​​​ന്നു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 16 വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യോ വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത ചെ​​​ല്ലാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ വ​​​ഴി​​​യോ അ​​​പേ​​​ക്ഷാ​​​ഫീ​​​സ് ഒ​​​ടു​​​ക്കാം.

വ്യ​​​ക്തി​​​ഗ​​​ത അ​​​ക്കാ​​​ദ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി www.lbscentre. kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാം.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അം​​​ഗീ​​​ക​​​രി​​​ച്ച എം​​​ബി​​​ബി​​​എ​​​സ്/ബി​​​ഡി​​​എ​​​സ്/ബി​​​എ​​​എം​​​എ​​​സ്/ബി​​​എ​​​ച്ച്എം​​​എ​​​സ്/ബി​​​യു​​​എം​​​എ​​​സ് റെ​​​ഗു​​​ല​​​ർ ഡി​​​ഗ്രി കോ​​​ഴ്‌​​​സ് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. അ​​​ത​​​ത് സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

അ​​​ല്ലെ​​​ങ്കി​​​ൽ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അം​​​ഗീ​​​ക​​​രി​​​ച്ച റെ​​​ഗു​​​ല​​​ർ ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ്/ബി​​​ഫാം/ബി​​​പി​​​ടി/ബി​​​എ​​​സ്‌​​​സി അ​​​ലൈ​​​ഡ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ൾ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. അ​​​ത​​​ത് സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

അ​​​ക്കാ​​​ദ​​​മി​​​ക യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മൊ​​​ത്തം മാ​​​ർ​​​ക്ക് അ​നു​സ​രി​ച്ചു ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ഒ​​​രു കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ലൂ​​​ടെ​​​യാ​​​ണ് കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712560361, 362, 363, 364.