ഹോട്ടല്‍ മാനേജ്മെന്റിൽ സൗജന്യ ഡിപ്ലോമ കോഴ്സ്
Wednesday, July 30, 2025 11:38 PM IST
തൃശൂര്‍: ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് നടത്തുന്ന ഒരു വര്‍ഷ സൗജന്യ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/വിഎച്ച്എസ്സിയാണ് അടിസ്ഥാനയോഗ്യത. ട്യൂഷന് ഫീ, ഭക്ഷണം, താമസം എന്നിവ സൗജന്യം.
പ്രാക്ടിക്കല്‍ അടക്കമുള്ള റഗുലര്‍ ക്ലാസ് തുടങ്ങുമ്പോള്‍ 4000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. വിജയികള്‍ക്കു കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്റ്റെഡ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റും ഫെഡറേഷന്റെ ഹോട്ടലുകളില്‍ പ്ലേസ്മെന്റും നല്‍കും. 50 പേര്‍ക്കാണ് പ്രവേശനം. ihm.fkha.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. അവസാനതിയതി ഓഗസ്റ്റ് 10. വിവരങ്ങള്‍ക്കു 8281386600, 7306383129.
പത്രസമ്മേളനത്തിൽ പി.ആർ. ജേക്കബ്, പി.പി. ഷൈൻ, സൂരജ് കൃഷണ, ടി.കെ. ഷെല്ലി എന്നിവർ പങ്കെടുത്തു.