പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷിക്കാം
Wednesday, July 30, 2025 11:40 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്ക് 202526 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി ഓഗസ്റ്റ് എട്ടുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ്.
അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഓഗസ്റ്റ് എട്ടുവരെ അപേക്ഷാഫീസ് അടയ്ക്കാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യണം.
അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐഛിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം. കൂടാതെ 50 ശതമാനം മാർക്കോടെ ഇന്ത്യൻ നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജിഎൻഎം കോഴ്സ് പരീക്ഷ പാസായിരിക്കണം.
അപേക്ഷകർ അക്കാദമിക് വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസയോഗ്യത നേടിയിരിക്കണം. പ്രവേശന പരീക്ഷ ഓഗസ്റ്റ് 16ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.