എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിൽ റോബോട്ടിക്സ് ആൻഡ് എഐ കോഴ്സിൽ എംടെക്
Thursday, July 31, 2025 11:13 PM IST
തിരുവനന്തപുരം: പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിൽ റോബോട്ടിക്സ് ആൻഡ് എഐ കോഴ്സിൽ ഈ അധ്യയന വർഷം എംടെക് ആരംഭിക്കാൻ സാങ്കേതിക സർവകലാശാല അനുമതി നൽകി.
കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള റോബോട്ടുകളുടെ നിയന്ത്രണവും ജനറേറ്റീവ് എഐയുടെ സാധ്യതകളും സംയോജിപ്പിച്ചുള്ള കോഴ്സാണിത്. എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിലെ റോബോട്ടിക് ക്ലബ് ദേശീയതലത്തിൽ പല മത്സരങ്ങളിലും പങ്കെടുത്തു ഏറെ ശ്രദ്ധ നേടിയതും പ്രശംസനീയമായ പ്രൊജക്ടുകൾ നിർമിച്ചതുമാണ്. ഈ മേൽകൈയും അനുഭവപരിചയവും ഉപയോഗിക്കാനാണ് എംടെക്കിൽ കോഴ്സ് ആരംഭിക്കുന്നത്.
ഈ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് സ്പോട് അലോട്ട്മെന്റ് നടത്തും. താല്പര്യമുള്ള വിദ്യാർഥികൾ ആവശ്യമായ രേഖകളുമായി കോളജിൽ രാവിലെ പത്തിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 9495207906 , 9447900411 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.