ബിആര്‍ക്ക്: ധന ഷാജിക്ക് ഒന്നാം റാങ്ക്
Thursday, July 31, 2025 11:15 PM IST
കൊച്ചി: എംജി യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്ക്) ഡിഗ്രി പരീക്ഷയില്‍ വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലൻഡിലെ ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സിലെ (ആസാദി) ധന ഷാജിക്ക് ഒന്നാം റാങ്ക്.
കോളജിലെ ഏഴാമത് ബാച്ചിലെ വിദ്യാര്‍ഥിയായ ധന കളമശേരി സ്വദേശി ബി. ഷാജിയുടെയും ഷീബ ഷാജിയുടെയും മകളാണ്. ഏഴു വര്‍ഷത്തിനിടെ ഇതു മൂന്നാം തവണയാണ് ആസാദി വിദ്യാര്‍ഥികള്‍ക്ക് ഒന്നാം റാങ്ക് ലഭിക്കുന്നതെന്ന് ചെയര്മാന് പ്രഫ. ബി.ആര്. അജിത്ത് അറിയിച്ചു.