ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ അപേക്ഷ ക്ഷണിച്ചു
Friday, August 1, 2025 11:01 PM IST
തിരുവനന്തപുരം: 2025 27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ് ) കോഴ്സിന് സർക്കാർ ,എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് സെമസ്റ്ററുകളിലായി രണ്ടു വർഷമാണ് കോഴ്സിന്റെ കാലാവധി. ഓഗസ്റ്റ് 11ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
അപേക്ഷകർ പ്രീഡിഗ്രി, ഹയർ സെക്കൻഡറി പരീക്ഷകൾ 50 ശതമാനം മാർക്കോടെ പാസായവരായിരിക്കണം. ആകെയുള്ള സീറ്റുകളിൽ സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങൾക്ക് 40 ശതമാനം വീതവും കോമേഴ്സ് വിഭാഗത്തിന് 20 ശതമാനവുമാണ് സീറ്റ് നിജപ്പെടുത്തിയിട്ടുള്ളത്.