മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി പ്രവേശനം: അപേക്ഷ 30 വരെ
Monday, August 11, 2025 11:03 PM IST
തിരുവനന്തപുരം: കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരം 2025 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി [MPT] കോഴ്സിന് അപേക്ഷിക്കാം.
വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471 2560361, 362, 363.