ഐബിഎം ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു
Monday, August 11, 2025 11:04 PM IST
കൊച്ചി: ആഗോള ടെക് കമ്പനി ഐബിഎം ഇന്ത്യയിലെ മുൻനിര സർവകലാശാലകളുമായി സഹകരിച്ചു നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എംബിഎ, എംസിഎ, എംഎസ്സി കോഴ്സുകളിലേക്കുള്ള പ്രവേശനം ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.
സെപ്റ്റംബർ 14ന് ഓൺലൈനായി നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് സെപ്റ്റംബർ ഏഴുവരെ അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗീകൃത യൂണിവേഴ്സിറ്റികളിലാണ് കോഴ്സുകൾ ലഭ്യമാകുക.
പ്രവേശനം നേടുന്നവർക്ക് മാസ്റ്റർ ബിരുദത്തോടൊപ്പം ഐബിഎമ്മിന്റെ ഡിജിറ്റൽ ബാഡ്ജുകളും മറ്റു പ്രഫഷണൽ സർട്ടിഫിക്കറ്റുകളും ലഭിക്കുമെന്ന് ഐബിഎം അക്കാദമിക് റിലേഷൻഷിപ്പ് ഹെഡ് ഹരി രാമസുബ്രഹ്മണ്യൻ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://www.ibmiceq2d.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 91 73563 38285.