സിംബയോസിസ് നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
Monday, August 11, 2025 11:04 PM IST
കൊച്ചി: സിംബയോസിസ് ഇന്റര്‍നാഷണല്‍ (ഡീംഡ് യൂണിവേഴ്സിറ്റി) എംബിഎ കോഴ്സ് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കായി ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയായ സിംബയോസിസ് നാഷണല്‍ ആപ്റ്റിറ്റ്യൂഡ് (എസ്എന്‍എപി) ടെസ്റ്റിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി.
രജിസ്ട്രേഷന്, പേമെന്റ് വിന്‍ഡോ നവംബര്‍ 20ന് അവസാനിക്കും. എസ്എന്‍എപി ടെസ്റ്റ് 01 ഡിസംബര്‍ ആറിനും, ടെസ്റ്റ് 02 ഡിസംബര്‍ 14നും, ടെസ്റ്റ് 03 ഡിസംബര്‍ 20നും നടക്കും. 2026 ജനുവരി ഒമ്പതിനാണ് ഫലപ്രഖ്യാപനം.