പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്: അപേക്ഷകരുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
Sunday, August 24, 2025 11:30 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്ക് 202526 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ (Varified data) www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അപേക്ഷാർഥികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. രേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 26 വൈകുന്നേരം അഞ്ച് ആണ്. പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകുവാൻ സാധിക്കില്ല. വിവരങ്ങൾ പരിശോധിച്ച് വരുത്തേണ്ട മാറ്റങ്ങൾ ഉണ്ടങ്കിൽ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങൾക്കു അപേക്ഷാർഥികൾ തന്നെയാകും ഉത്തരവാദി. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.