സർവകലാശാലാ സംശയങ്ങൾ
Sunday, August 24, 2025 11:31 PM IST
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എടിഎ) ഏതൊക്കെ ദേശീയ പ്രവേശന പരീക്ഷകളാണ് നടത്തുന്നത്?
സുധീഷ് കുമാര്‍ കോഴിപ്പിള്ളി,
കോതമംഗലം.
2017 നവംബര്‍ മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ വരുന്ന സ്വയംഭരണ അവകാശമുള്ള, ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകള്‍ നടത്തുന്ന ഏജന്‍സികളില്‍ ഒന്നിന്റെ പേരാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എടിഎ). ദേശീയതലത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളും ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫെലോഷിപ്പിനായി വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷകളും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് നടത്തുന്നത്.
താഴെപ്പറയുന്നവയാണ് ഈ പരീക്ഷകള്‍.
Common University Entrance Test(CUET) UG and PG
UGC National Eligibility Test (NET)
Joint Entrance Examination (JEE) Main
National Eligibility cum Entrance Test( NEET ) UG
PG Common Management Admission Test (CMAT)
ICAR All India Entrance Examination for Admission
Hotel Management Joint Entrance Examination
Graduate Pharmacy Aptitude Test (GPAT)
IIFT Entrance Examination
Joint CSIR National Eligibility Test( NET)
PhD Entrance Exam
Annul Refresher Programme in Teaching( ARPIT)
Study Web of Active Learning by Young and Aspiring Minds (SWAYAM)
വിവിധ ബി സ്കൂളുകളില്‍ എംബിഎ പ്രവേശനത്തിന് വ്യത്യസ്തങ്ങളായ പ്രവേശന പരീക്ഷകള്‍ ആണല്ലോ? ഇതില്‍ XAT എന്ന എംബിഎ പ്രവേശന പരീക്ഷ ആരാണ് നടത്തുന്നത്? ഇതിലെ സ്കോറിംഗ് പ്രകാരം ഏതൊക്കെ സ്ഥാപനത്തിലാണ് പ്രവേശനം ലഭിക്കുക?
വിനോദ് കുമാര്‍, കൊല്ലം.
XAT മാനേജ്മെന്റ് എന്‍ട്രന്‍സ് ടെസ്റ്റ് എന്നതിന്റെ മുഴുവന്‍ പേര് Xavier Aptitude Test എന്നാണ്. 72 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജംഷഡ്പുരില് പ്രവര്‍ത്തനമാരംഭിച്ച XLRI സേവ്യര്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആണ് ഈ പ്രവേശന പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയില്‍ ലഭിക്കുന്ന സ്കോർ XLRI സേവ്യര്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റ് ജംഷഡ്പുര്‍ അടക്കമുള്ള 11 മെമ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എംബിഎ പ്രവേശനത്തിന് പരിഗണിക്കുന്നു. കൂടാതെ രാജ്യത്തെ പ്രമുഖങ്ങളായ നൂറില്‍പരം ബി സ്കൂളുകള്‍ അവരുടെ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കാനായി ഈ പ്രവേശന പരീക്ഷയുടെ സ്കോർ പരിഗണിക്കുന്നുണ്ട്.
പരമ്പരാഗതമായി നടത്തിയിരുന്നത് അല്ലാതെ പുതുതായി പോളിടെക്നിക് കോളജുകളില്‍ ഏതൊക്കെ കോഴ്സുകളാണ് വന്നിട്ടുള്ളത്?
യൂസഫ് മുഹമ്മദ്, കാഞ്ഞിരപ്പള്ളി.
പരമ്പരാഗതമായി നല്‍കിയിരുന്ന ട്രേഡുകള്‍ അല്ലാതെ 2021ല്‍ പുതിയ ചില ഡിപ്ലോമ ബ്രാഞ്ചുകള്‍ കൂടി കേരളത്തിലെ പോളിടെക്നിക് കോളജുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് ആന്‍ഡ് ബിഗ് ഡാറ്റ, കമ്യൂണിക്കേഷന്‍ ആന്‍ഡ് കംപ്യൂട്ടര്‍ നെറ്റ്വർക്കിംഗ്, സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, റിന്യൂവബിള്‍ എനര്‍ജി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ എന്നിവയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org വെബ് സൈറ്റ് സന്ദര്‍ശിക്കുക.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ് ([email protected])