പിജി നഴ്സിംഗ് പ്രവേശനം: ഭിന്നശേഷി വിഭാഗക്കാർക്കുള്ള മെഡിക്കൽ ബോർഡ് 29ന്
Monday, August 25, 2025 10:55 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി. നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായി മെഡിക്കൽ ബോർഡ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29ന് രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 വരെ തിരുവനന്തപുരത്തുള്ള ഗവൺമെന്റ് നഴ്സിംഗ് കോളജിന്റെ കോൺഫറൻസ് ഹാളിലാണ് നടക്കുക. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 04712332120, 04712338487.