യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം: വിദ്യാർഥികൾക്ക് അപേക്ഷിക്കാം
Monday, August 25, 2025 10:56 PM IST
തിരുവനന്തപുരം: കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്ക്) നടപ്പിലാക്കുന്ന യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈഐപി) എട്ടാം പതിപ്പിൽ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാനും ആശയങ്ങൾ സമർപ്പിക്കാനും അവസരം. yip.kerala. gov.in ൽ സെപ്റ്റംബർ 14 മുൻപ് ആശയങ്ങൾ സമർപ്പിക്കാം.
യംഗ് ഇന്നൊവേറ്റസ് പ്രോഗ്രാം കോളജ് വിഭാഗം ഏഴാം പതിപ്പിലെ ജില്ലാതല വിജയികളുടെ ഇമേർഷൻ ദ്വിദിന പരിശീലനം വിവിധ ജില്ലകളിലെ 10 കേന്ദങ്ങളിലായി നടന്നു. വിദ്യാർഥികൾ സമർപ്പിച്ച ആശയങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ ഉതകുന്ന തരത്തിൽ സംഘടിപ്പിച്ച പരിശീലനത്തിൽ 131 ടീമുകളിൽ നിന്നായി 431 വിദ്യാർഥികൾ പങ്കെടുത്തു.