പോളിടെക്നിക് ഡിപ്ലോമ പ്രവേശനം
Friday, August 29, 2025 11:20 PM IST
തിരുവനന്തപുരം: 202526 അധ്യയനവർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർക്കാർ / എയ്ഡഡ് / Govt Cost sharing (IHRD/CAPE) / സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ പോളിടെക്നിക് ഡിപ്ലോമയ്ക്ക് സെപ്റ്റംബർ 15 വരെ പ്രവേശനം നേടാം.
നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളജ് അടിസ്ഥാനത്തിൽ www. polyadmission.org യിൽ ലഭിക്കും. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളജിൽ ഹാജരാകണം.