സ്കോൾ കേരള: ഡിസിഎ പ്രവേശനം
Saturday, August 30, 2025 10:51 PM IST
തിരുവനന്തപുരം: സ്കോൾ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് 11ാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ സെപ്റ്റംബർ 10 വരെയും 60 രൂപ പിഴയോടുകൂടി 17 വരെയും നീട്ടി.
8, 9, 10 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള, പരീക്ഷാ ഫീസ് ഒടുക്കിയിട്ടില്ലാത്തതും പഠനം പൂർത്തിയാക്കിയാക്കാത്തുമായ വിദ്യാർഥികൾക്കും 11ാം ബാച്ചിൽ പുനഃപ്രവേശനം നേടാം.
പുനഃപ്രവേശന ഫീസ് 500 രൂപ. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്: www.scolekerala.org, 0471 2342950, 2342271.