എംഫാം കോഴ്സിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
Saturday, August 30, 2025 11:02 PM IST
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലേക്കും സ്വാശ്രയ ഫാർമസി കോളജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കും 202526 അധ്യയന വർഷത്തെ എംഫാം കോഴ്സിലേക്കുള്ള പ്രവേശനത്തിനായി ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (GPAT) 2025 പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
2025 G PAT പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള സർവീസ് വിഭാഗക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റിലൂടെ 30മുതൽ 10നു വൈകുന്നേരം ആറുവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.