തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ലെയും സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും 2025 വ​​​ർ​​​ഷ​​​ത്തെ ആ​​​യു​​​ർ​​​വേ​​​ദ/ ഹോ​​​മി​​​യോ/ സി​​​ദ്ധ/ യു​​​നാ​​​നി/ അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ/ ഫോ​​​റ​​​സ്ട്രി/ ഫി​​​ഷ​​​റീ​​​സ്/ വെ​​​റ്റനറി/ കോ ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ & ബാ​​​ങ്കിം​​​ഗ് /ക്ലൈ​​​മ​​​റ്റ് ചെ​​​യ്ഞ്ച് & എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്‍റ​​​ൽ സ​​​യ​​​ൻ​​​സ്, ബി​​​ടെ​​​ക് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി (കേ​​​ര​​​ള അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്ക് കീ​​​ഴി​​​ലു​​​ള്ള​​​ത്) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം​​​ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

നീ​​​റ്റ് യു​​​ജി 2025 മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​രം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ആ​​​യു​​​ർ​​​വേ​​​ദ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ആ​​​യു​​​ർ​​​വേ​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കും മെ​​​ഡി​​​ക്ക​​​ൽ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ/​​​മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കും ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യം www.cee.kerala.gov.in ൽ 10​​​നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ ല​​​ഭി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cee.kerala.gov.in, 0471 2332120.