മെഗാ ജോബ് ഫെസ്റ്റ്
Monday, September 8, 2025 10:41 PM IST
കോട്ടയം: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സഹകരണത്തോടെ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് 13നു മെഗാ ജോബ് ഫെസ്റ്റ് നിയുക്തി 2025 കുസാറ്റ് കാമ്പസില്‍ സംഘടിപ്പിക്കും.
1850 പ്രായപരിധിയിലുള്ള എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, പിജി, ഐടിഐ, ഡിപ്ലോമ, ബിടെക്, പാരാമെഡിക്കല്‍ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
www.privatejobs.employment.kerala.gov.in വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് അഡ്മിഷന് ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ 04842422452, 04842422458, 9446926836, 7736628440 നമ്പറുകളിലോ ബന്ധപ്പെടാം.