എംടെക് സ്പോട്ട് അഡ്മിഷൻ
Thursday, September 11, 2025 10:55 PM IST
തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ സഹകരണത്തോടെ ഗവ. എൻജിനിയറിംഗ് കോളജ്, ബാർട്ടൺഹിൽ 2015 മുതൽ നടത്തിവരുന്ന എംടെക് ട്രാൻസലേഷണൽ എൻജിനിയറിംഗ് പ്രോഗ്രാമിലേക്ക് 15നു രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടക്കും.
ദ്വിവത്സര കോഴ്സിൽ ആദ്യവർഷം ഗവൺമെന്റ് എൻജിനിയറിംഗ് കോളജിലും രണ്ടാം വർഷം ഐഐടികളിൽ ഇന്റേൺഷിപ്പിനും ക്രെഡിറ്റ് ട്രാൻസ്ഫറിനും അവസരം ഉണ്ട്. കൂടാതെ ‘Earn While You Learn’ പദ്ധതി വഴി വ്യവസായ സ്ഥാപനങ്ങളിലേക്ക് രണ്ടാം വർഷം പ്രോജക്ടുകൾക്കും അവസരം ലഭിക്കും.
ഏതെങ്കിലും എൻജിനിയറിംഗ് ശാഖയിൽ ബിടെക് പാസായവർക്ക് ഈ കോഴ്സിൽ അഡ്മിഷൻ നേടാം. വിശദവിവരങ്ങൾക്ക്: www.gecbh.ac.in / www.tplc.gecbh.ac.in, ഫോൺ: 7736136161, 9995527866.