നിപ്മറിൽ സിബിഐഡി കോഴ്സ്
Friday, September 12, 2025 11:24 PM IST
തൃശൂർ: നിപ്മറിൽ കമ്യൂണിറ്റി ബേസ്ഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് കോഴ്സിന് (സിബിഐഡി) അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷിമേഖലയിൽ വിദ്യാഭ്യാസം, പരിശീലനം എന്നിവയ്ക്കു നേതൃത്വം നൽകുന്ന റിഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ ഓസ്ട്രേലിയയിലെ മെൽബണ്‍ സർവകലാശാലയുമായി സഹകരിച്ചാണു കോഴ്സ് നടത്തുന്നത്.
ഭിന്നശേഷിമേഖലയിലെ സാമൂഹ്യാധിഷ്ഠിത ഇടപെടലുകൾക്കു പ്രാപ്തമാക്കാൻ കോഴ്സ് സഹായിക്കും. യോഗ്യത പത്താംക്ലാസ് പാസ്. പ്രായപരിധി 18. കോഴ്സ് ദൈർഘ്യം ആറുമാസം. ആദ്യശ്രമത്തിൽ പരീക്ഷ പാസാകുന്ന ഭിന്നശേഷിക്കാർക്കു 4000 രൂപ സ്കോളർഷിപ്പ് ലഭിക്കും. അവസാന തീയതി ഈമാസം 25. ഫോണ്‍: 8078277422.