റെഗുലർ ക്ലാസുകൾ ജനുവരി നാലിനു തുടങ്ങും
Monday, December 28, 2020 10:37 PM IST
തിരുവനന്തപുരം: കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള കോളജുകൾ, കേരളസർവകലാശാല പഠനവകുപ്പുകൾ, ബിഎഡ് സെന്ററുകൾ, യുഐടി, യുഐഎം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽ, അനധ്യാപക ജീവനക്കാർ എന്നിവർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരായി ജനുവരി നാലു മുതൽ റെഗുലർ ക്ലാസുകൾ തുടങ്ങേണ്ട തരത്തിൽ ക്ലാസ് റൂമുകൾ, ഹോസ്റ്റലുകൾ വൃത്തിയാക്കി സാനിറ്റൈസ് ചെയ്യണം.