ബിരുദ പ്രവേശനം 2020; അടൂർ, ആലപ്പുഴ മേഖലാ സ്പോട്ട്അലോട്ട്മെന്റ് 21 മുതൽ 23 വരെ
Wednesday, January 20, 2021 9:36 PM IST
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിനായി ഒഴിവുളള സീറ്റുകളിലേക്ക് ആലപ്പുഴ, അടൂർ മേഖലകളിൽ മുതൽ 23 വരെ സ്പോട്ട്അലോട്ട്മെന്റ് നടത്തുന്നു. ആലപ്പുഴ മേഖലയിലെ കോളജുകളിൽ ഓപ്ഷൻ സമർപ്പിച്ച വിദ്യാർഥികൾക്ക് ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്, അന്പലപ്പുഴയിൽ വച്ചും, അടൂർ മേഖലയിലെ കോളജുകളിൽ ഓപ്ഷൻ സമർപ്പിച്ച വിദ്യാർഥികൾക്ക് സെന്റ് സിറിൾസ് കോളജ് അടൂരിലും സ്പോട്ട് അലോട്ട്മെന്റ് നടത്തും. ബിഎസ്സി വിഷയങ്ങൾ 21 നും ബികോം വിഷയങ്ങൾ 22 നും ബിഎ വിഷയങ്ങൾ 23 നുമാണ് അലോട്ട്മെന്റ് നടത്തുവാൻ ക്രമീകരിച്ചിട്ടുള്ളത്.
സ്പോട്ട്അലോട്ട്മെന്റിന്റെ വിഷയങ്ങൾ, തീയതി, വിദ്യാർഥികൾ സ്പോട്ട് അലോട്ട്മെന്റ് കേന്ദ്രങ്ങളിൽ എത്തേണ്ട സമയം എന്നിവ അറിയുന്നതിന് അഡ്മിഷൻ വെബ്സൈറ്റോ () സർവകലാശാല വെബ്സൈറ്റോ () സന്ദർശിക്കുക.
ബിഎ ആന്വൽ സ്കീം പരീക്ഷാകേന്ദ്രങ്ങൾ
25 ന് ആരംഭിക്കുന്ന ബിഎ (ആന്വൽ സ്കീം) സപ്ലിമെന്ററി (സെപ്റ്റംബർ 2020 സെഷൻ) പാർട്ട് മൂന്ന് മെയിൻ, സബ്സിഡിയറി വിഷയങ്ങളുടെ പരീക്ഷകൾക്ക് വിദ്യാർഥികൾ അപേക്ഷിച്ച ചില പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമുണ്ട്. വിശദാംശങ്ങൾ കേരളസർവകലാശാല വെബ്സൈറ്റിലെ പത്രക്കുറിപ്പിൽ ()പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഫ്ലൈൻ വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
തീയതി നീട്ടി
കാര്യവട്ടം കാന്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിലെ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ കരാർ അധ്യാപകരുടെ ഒഴിവുകളിലേക്കുളള അപേക്ഷ സ്വീകരിക്കുന്ന തീയതി 23 വൈകുന്നേരം അഞ്ച്വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.keralauniversity.ac.in , www.recruit.keralauniversity.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.