പരീക്ഷ രജിസ്ട്രേഷൻ
Friday, February 19, 2021 9:20 PM IST
ഏപ്രിലിൽ നടത്തുന്ന പാർട്ട് മൂന്ന് അവസാന വർഷ ബി.കോം ആന്വൽ സ്കീമിന്റെയും (പ്രൈവറ്റ് ആന്‍ഡ് സപ്ലിമെന്ററി) അഡീഷണൽ ഇലക്ടീവ് കോപ്പറേഷന്റെയും പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാനുള്ള തീയതി നീട്ടി. മാർച്ച് അഞ്ചു വരെ യും 150 രൂപ പിഴയോടെ മാർച്ച് 10 വരെയും 400 രൂപ പിഴയോടെ മാർച്ച് 12 വരേയും ഓണ്‍ലൈനായും ഓഫ്ലൈനായും രജിസ്റ്റർ ചെയ്യാം. ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്ക് ഫീസ് അടയ്ക്കാനുള്ള തീയതി പിന്നീട് അറിയിക്കും.
പരീക്ഷാഫലം
ഡിസംബർ 18 ന് നടത്തിയ എംഡി കമ്യൂണിറ്റി മെഡിസിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.