ടൈംടേബിൾ
Monday, February 22, 2021 9:41 PM IST
2020 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയും ഇന്റേണ്‍ഷിപ്പ് വൈവാ വോസി പരീക്ഷയും മാർച്ച് 2, 3, 4, 12 തീയതികളിൽ ഗവ.കോളജ് ഫോർ വിമൻ, തിരുവനന്തപുരം, സെന്റ്.ജോസഫ്സ് കോളേജ് ഫോർ വിമൻ, ആലപ്പുഴ, ശ്രീ നാരായണ കോളജ് ഫോർ വിമൻ, കൊല്ലം എന്നീ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2021 ഏപ്രിലിൽ ആരംഭിക്കുന്ന അവസാനവർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ ആൻഡ് സപ്ലിമെന്ററി ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ മാർച്ച് മൂന്നുവരെയും 150 രൂപ പിഴയോടെ മാർച്ച് ആറുവരെയും 400 രൂപ പിഴയോടെ മാർച്ച് ഒന്പതുവരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. റെഗുലർ പരീക്ഷാഫീസിനു പുറമേ 1235 രൂപ (ഡൗണ്‍ലോഡ് ആപ്ലിക്കേഷൻ ഫോമിന് 25 രൂപ അധികമായി അടയ്ക്കണം.) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ പരീക്ഷാകേന്ദ്രം മാത്രമേ ഉണ്ടാവുകയുളളൂ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.