ടൈംടേബിൾ
Monday, March 22, 2021 9:22 PM IST
29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഐഡി) (2015 സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ (സെപ്റ്റംബർ 2020) 2008 സ്കീം ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ “ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് ലാബ്”, “കമ്യൂണിക്കേഷൻ സിസ്റ്റം ലാബ്” എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ 23 ന് പാപ്പനംകോട് എസ്സിടി കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏഴാം സെമസ്റ്റർ (സെപ്റ്റംബർ 2020) 2013 സ്കീം ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ “മൈക്രോവേവ് ആൻഡ് ഓപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ ലാബ്” പ്രാക്ടിക്കൽ പരീക്ഷ 25 ന് തിരുവനന്തപുരം മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലും “മോഡലിംഗ് ആൻഡ് സിമുലേഷൻ ഓഫ് കമ്മ്യൂണിക്കേഷൻ സിസ്റ്റം” പ്രാക്ടിക്കൽ പരീക്ഷ 25 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലും നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ച് 18ന് ആരംഭിച്ച നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി സ്പെഷൽ പരീക്ഷയുടെ ഭാഗമായിട്ടുള്ള കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ യഥാക്രമം 29, ഏപ്രിൽ 12 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.