കേരള സർവകലാശാല അവസാന വർഷ പരീക്ഷകൾ ജൂൺ രണ്ടാം വാരം മുതൽ
Wednesday, May 26, 2021 9:32 PM IST
തിരുവനന്തപുരം: വിവിധ അവസാന വർഷ/സെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാം വാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിക്കാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളാൻ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരം സമിതിയുടെ പ്രത്യേക യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജ് പ്രിൻസിപ്പൽ, ചീഫ് സൂപ്രണ്ട്, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യാൻ ഓൺലൈൻ യോഗം ചേരും. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈകൊള്ളും. കഴിഞ്ഞദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രി സർവകലാശാല വി.സി മാരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് തീരുമാനങ്ങൾ.