പരീക്ഷാഫലം
Friday, March 17, 2023 9:41 PM IST
നാലാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് (354), ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് സയൻസ് (242), ബിഎ ജേർണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ/വീഡിയോ പ്രൊഡക്ഷൻ (128/129), ബിഎ മലയാളം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ (116), ഓഗസ്റ്റ് 2022 ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2022 ഓഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ സുവോളജി വിത്ത് സ്പെഷലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആന്‍ഡ് ബയോഡൈവേഴ്സിറ്റി പരീക്ഷയുടെ പ്രാക്ടിക്കൽ 22 ന് അതാത് കോളജുകളിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവ വോസി
20 ന് കാര്യവട്ടം കാന്പസിലെ സെന്റർ ഫോർ ട്രാൻസ്ലേഷൻ ആന്‍ഡ് ട്രാൻസ്ലേഷൻ സ്റ്റഡീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് പരീക്ഷയുടെ വൈവ വോസി പരീക്ഷ ഏപ്രിൽ മൂന്നിന് നടത്തുന്നതാണ്. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.