സ്പോട്ട് അഡ്മിഷൻ
Wednesday, July 16, 2025 9:19 PM IST
കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐഎംകെ), സിഎസ്എസ് സ്കീമിൽ നടത്തുന്ന വിവിധ എംബിഎ കോഴ്സുകളിലേക്ക് 20252027 ബാച്ച് പ്രവേശനത്തിന് എംബിഎ ജനറൽ (എസ്ടി 2), എംബിഎ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് (എസ്സി 2, എസ്ടി 1), എംബിഎ ട്രാവൽ ആൻഡ് ടൂറിസം എന്നീ ഒഴിവുകളിലേക്ക് നാളെ 11ന്
കാര്യവട്ടം ഐഎംകെ യിൽ സ്പോട്ട് അഡ്മിഷൻ നടത്തും. സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1000/ രൂപയും എസ്സി/ എസ്ടി വിഭാഗത്തിന് 500/ രൂപയുമാണ്.
പരീക്ഷാഫലം
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിവോക് സോഫ്ട്വെയർ ഡെവലപ്മെന്റ് (351), ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352), ബിവോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് (356) എന്നീ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 31 ന് മുൻപ് ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് (340) (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2024 ഡിസംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2019, 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം/പുതുക്കിയ പരീക്ഷാകേന്ദ്രം
2025 ജൂലൈ 21 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337), ജൂലൈ 2025 പരീക്ഷയ്ക്ക് യുഐടി പള്ളിക്കൽ, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി തെരെഞ്ഞെടുത്ത വിദ്യാർഥികൾ ചാവർകോട് സിഎച്ച്എംഎം കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെ പരീക്ഷ എഴുതണം.
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിസിഎ, ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (സപ്ലിമെന്ററി) ജൂലൈ 2025 പരീക്ഷകൾക്ക് യുഐടി കാഞ്ഞിരംകുളം പരീക്ഷാകേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ യുഐടി മലയിൻകീഴിലും, യുഐടി മണ്ണടി പരീക്ഷാകേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ യുഐടി അടൂരിലും, യുഐടി മുതുകുളം പരീക്ഷാകേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ സിഎഎസ് കാർത്തികപ്പള്ളിയിലും പരീക്ഷ
എഴുതേണ്ടതാണ്. വിദ്യാർഥികൾ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റണം.
അപേക്ഷ ക്ഷണിച്ചു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പിജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സിന് 2025 ഓഗസ്റ്റ് എട്ടുവരെ അപേക്ഷിക്കാം. യോഗ്യത: കേരളസർവകലാശാല അംഗീകരിച്ച ബിരുദം, കോഴ്സ് കാലാവധി : ഒരു വർഷം, ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ, കോഴ്സ് ഫീസ് : Rs. 16,500/, ഉയർന്ന പ്രായപരിധി ഇല്ല. വിവരങ്ങൾക്ക് ഫോൺ04712302523.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 31 വരെഅപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു /പ്രീ ഡിഗ്രി ജയിച്ചിരിക്കണം, കോഴ്സ് കാലാവധി : ആറ് മാസം, ക്ലാസുകൾ : ശനി ഞായർ ദിവസങ്ങളിൽ, കോഴ്സ് ഫീസ് : Rs. 9000/, ഉയർന്ന പ്രായ പരിധി ഇല്ല. വിവരങ്ങൾക്ക് ഫോൺ 04712302523.