സ്പോട്ട് അഡ്മിഷൻ
Friday, July 18, 2025 9:42 PM IST
ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠന വകുപ്പിൽ AICTE അംഗീകാരമുള്ള എംടെക് ടെക്നോളജി മാനേജ്മെന്റ് പ്രോഗ്രാമിൽ റിസർവേഷൻ സീറ്റുകൾ ഉൾപ്പെടെ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കുറഞ്ഞത് 55% മാർക്കോടെ ഏതെങ്കിലും ബ്രാഞ്ചിൽ ബിടെക് ബിരുദം ആണ് യോഗ്യത. താല്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 23 ന് രാവിലെ 11ന് കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ ഫ്യൂച്ചേഴ്സ് സ്റ്റഡീസ് വിഭാഗത്തിൽ ഹാജരാകണം. ഫോൺ : 0471 2305321.
പരീക്ഷാഫലം
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബിഎസ്സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216), ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബിഎസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328), ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315) (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 2025 ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മാർച്ചിൽ നടത്തുന്ന ഒന്നാം വർഷ ബിഎഫ്എ ഇന്റഗ്രേറ്റഡ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാകേന്ദ്രം
നടത്തുന്ന കരിയർ റിലേറ്റഡ് ബികോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138) പരീക്ഷകൾക്ക് യുഐടി കാഞ്ഞിരംകുളം പരീക്ഷാ കേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ യുഐടി നെയ്യാറ്റിൻകരയിൽ പരീക്ഷ എഴുതണം. വിദ്യാർഥികൾ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റണം.