ഒന്നാം വർഷ ബിരുദ/ബിരുദാനന്തര ബിരുദ പ്രവേശനം 2025; സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതിയിൽ മാറ്റം.
Saturday, July 19, 2025 9:41 PM IST
ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ/ യുഐടി കോളജുകളിലെ 202526 അധ്യയന വർഷത്തിലേക്കുള്ള ബിരുദ പ്രോഗ്രാമുകളിലേക്ക് 21 വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് 22 വരെയും അപേക്ഷ സമർപ്പിക്കാം. അലോട്ട്മെന്റ് സംബന്ധമായ മറ്റ് വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക. സംശയനിവാരണത്തിനായി 8281883052 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയിലെ പഠന വകുപ്പുകളിലെ എംഎ, എംഎസ്സി, എംടെക്,
എംകോം, എംഎഡ്, എന്നീ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ
23 ന് രാവിലെ 11 മണിക്ക് അതാത് പഠനവകുപ്പുകളിലായി നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം നിശ്ചയിച്ച സമയത്ത് അതാതു പഠനവകുപ്പുകളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2308328, മൊബൈൽ: 9188524612.
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുളള മൂന്നാംഘട്ട പ്രവേശനം കേരളസർവകലാശാലയിലെ പഠന വകുപ്പുളിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള മൂന്നാംഘട്ട പ്രവേശനം ബുധനാഴ്ച അതാത് പഠന വകുപ്പുകളിലായി നടക്കും. വിശദവിവരങ്ങൾക്ക്: 0471 2308328, മൊബൈൽ: 9188524612.
സ്പെഷൽ പരീക്ഷാഫലം
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സിബിസിഎസ് ബികോം (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ) സ്പെഷൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാഫലം
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ജിയോളജി (റെഗുലർ, ഇംപ്രൂവ്മെന്റ് &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ബിഎ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബിപിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ എംകോം ഒന്നും രണ്ടും സെമസ്റ്റർ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ), നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
മൂന്നാം സെമസ്റ്റർ ബികോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332), ജനുവരി 2025 (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247), ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2(യ) (350), ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംസിഎ (റെഗുലർ & സപ്ലിമെന്ററി 2020 സ്കീം) ജൂലൈ 2025, പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് &ടാക്സ് പ്രൊസീജിയർ &പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് &കാറ്ററിംഗ് (റഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ), ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സുക്ഷ്മ പരിശോധനയ്ക്കും 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി &പ്രോഗ്രാം ഇൻ കെമിസ്ട്രി (വിത്ത് സ്പെഷലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്പ്മെന്റ് (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷ 28 വരെ ഓൺലൈനായി സമർപ്പിക്കാം.
മൂന്നാം സെമസ്റ്റർ ബിബിഎ ലോജിസ്റ്റിക്സ്, ജനുവരി 2025 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനക്കും 31 വരെ ഓൺലൈനായി അപേക്ഷിക്കം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാത്തീയതി
2025 ജൂലൈ 21 മുതൽ ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/ബിപിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യൂ/ ബിവോക്/ബിഎ (ഓണേഴ്സ്) (ഡബിൾ മെയിൻ ഉൾപ്പെടെ) ഡിഗ്രി പരീക്ഷകളിൽ 21, 23 തീയതികളിലെ പരീക്ഷകൾ യഥാക്രമം ഓഗസ്റ്റ് 11, 13 തീയതികളിലേക്ക് മാറ്റിവച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ഈ ദിവസങ്ങളിലെ മറ്റു പരീക്ഷകൾക്കും മാറ്റമില്ല.
പരീക്ഷാവിജ്ഞാപനം
2025 ആഗസ്റ്റിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബിഎ/ ബിഎസ്സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ വരെ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാകേന്ദ്രം നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ്
സിബിസിഎസ്എസ് ബിസിഎ (332), ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (320), ബിബിഎ
(195), ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248)
ജൂലൈ 2025 പരീക്ഷകൾക്ക് പിഎംഎസ്എ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്,
കടയ്ക്കൽ പരീക്ഷാകേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ കടയ്ക്കൽ
ഗുരുദേവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ പരീക്ഷ എഴുതേണ്ടതാണ്. വിദ്യാർഥികൾ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റണം.
നാലാം സെമസ്റ്റർ സിബിസിഎസ് ബിഎ
ഇംഗ്ലീഷ്, സിബിസിഎസ് ബികോം, കരിയർ റിലേറ്റഡ് കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ
ആപ്ലിക്കേഷൻ, ജൂലൈ 2025 പരീക്ഷകൾക്ക് ട്രാവൻകൂർ ആർട്സ് ആൻഡ് സയൻസ് കോളജ്
മടത്തറ പരീക്ഷാകേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ പുനലൂർ ഗ്രേസ്
ഇന്റർനാഷണൽ അക്കാദമിയിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെ പരീക്ഷ
എഴുതണം.
സ്പോട്ട് അഡ്മിഷൻ
അറബിക് പഠനവകുപ്പിൽ 20252027 വർഷത്തേയ്ക്കുള്ള എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ളവർ ബുധനാഴ്ച രാവിലെ 09.30 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളുമായി കാര്യവട്ടം ക്യാമ്പസിലെ അറബിക് വിഭാഗത്തിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക്: 9747318105
ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പിന്റെ എംടെക് ടെക്നോളജി മാനേജ്മെന്റ് പ്രോഗ്രാമിൽ റിസർവേഷൻ സീറ്റുകൾ ഉൾപ്പെടെ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കുറഞ്ഞത് 55 ശതമാനം മാർക്കോടെ ഏതെങ്കിലും ബ്രാഞ്ചിൽ ബിടെക് ബിരുദം ആണു
യോഗ്യത. താത്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23 ന്
രാവിലെ 11 മണിക്ക് കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ ഫ്യൂച്ചേഴ്സ് സ്റ്റഡീസ്
വിഭാഗത്തിൽ ഹാജരാകണം. (ഫോൺ 0471 2305321).
വിവിധ പഠനവകുപ്പുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (2025 26 അധ്യയന വർഷം) സ്പോട്ട് അഡ്മിഷൻ അതാതു പഠനവകുപ്പുകളിൽ വച്ച് 21 ന് നടത്തും. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 11 ന് ഹാജരാകണം. സ്പോട്ട്
വിവരങ്ങൾക്ക്: 9188524612
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ് &സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്സ് &സയൻസ് കോളജിൽ നടത്തുന്ന (ആറു മാസം) ദൈർഘ്യമുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അവസാന തീയതി 30. കൂടുതൽ വിവരങ്ങൾക്ക്: 9947115190