പരീക്ഷ മാറ്റിവച്ചു
Tuesday, July 22, 2025 9:42 PM IST
കേരളസർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ &വൈവവോസി) മാറ്റിവച്ചു. മറ്റുദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഒന്നാം വർഷ ബിരുദപ്രവേശനം 2025
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കോളജ് പ്രവേശനം 23,25 തീയതികളിൽ.
ആലപ്പുഴ ജില്ലയിലെ കോളജുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ കോളജ് പ്രവേശനത്തിനായി 25/07/2025നോ 26/07/2025 ഉച്ചയ്ക്ക് 01.00 മണിക്ക് മുൻപായോ ഹാജരാകണം.
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലേക്ക് 2025 26 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കണം.ആദ്യ രണ്ട് ഘട്ടത്തിൽ ഏതെങ്കിലും അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചവർക്ക് അവരവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം.
അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരായി സ്ഥിര അഡ്മിഷൻ എടുക്കാം. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ കോളജിൽ ഹാജരാകാൻ സാധിക്കാത്തവർ അതാത് കോളജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടണം.
കോളേജ് പ്രവേശനം 23.07.2025, 25.07.2025 തീയതികളിൽ. ആലപ്പുഴ ജില്ലയിൽ 23.07.2025 പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 25/07/2025നോ 26/07/2025 ഉച്ചയ്ക്ക് ഒന്നിനു മുൻപായോ അതാത് കോളേജുകളിൽ ഹാജരായി അഡ്മിഷൻ എടുക്കണം. സർവകലാശാല അഡ്മിഷൻ ഫീസ് അടയ്ക്കാത്തവരുടെയും, ഫീസടച്ച ശേഷം കോളജിൽ ഹാജരായി പെർമനന്റ് അഡ്മിഷൻ എടുക്കാത്ത അപേക്ഷകരുടെയും അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ തുടർന്ന് വരുന്ന രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി കോളേജിൽ ഹാജരായി പെർമനന്റ് അഡ്മിഷൻ എടുക്കണം. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ ഐഡി നിർബന്ധമായും ഉണ്ടായിരിക്കണം. നിലവിൽ അപാർ ഐഡി ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി വെബ്സൈറ്റ് സന്ദർശിച്ച് അപാർ (ഐഡി ജനറേറ്റ് ചെയ്യണം. അലോട്ട്മെന്റ് സംബന്ധമായ മറ്റ് വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കണം. സംശയനിവാരണത്തിനായുള്ള ഫോൺ8281883052.